റിട്ട. എസ്ബിടി ഉദ്യോഗസ്ഥന്റെ ഭാര്യ കുഞ്ഞമ്മ നിര്യാതയായി

Spread the love


കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കൊല്ലാട് പൂതിരിയിൽ പരേതനായ പി കെ സ്‌കറിയയുടെ(റിട്ട. എസ്ബിടി ഉദ്യോഗസ്ഥൻ) ഭാര്യ കുഞ്ഞമ്മ(63)യാണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച പകൽ 11 ന് കൊല്ലാട് ബത്ലഹേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. കഴിഞ്ഞ 12ന് കൊല്ലാട് കളത്തൂക്കടവ് പാലത്തിനുസമീപമായിരുന്നു അപകടം. മരുമകളോടൊപ്പം സഞ്ചരിച്ച സ്‌കൂട്ടറിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കുഞ്ഞമ്മ പാമ്പാടി വെള്ളൂർ കൊണ്ടൂർ കുടുംബാംഗമാണ്. മക്കൾ: ജീനറ്റ്(വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം), ഷാനറ്റ്(ദുബായ്). മരുമക്കൾ: ഷെജി, സീന. ഫോൺ; 9447827232

video
play-sharp-fill