Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന വാട്‌സ്‌ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ച സംഭവം. വീട്ടമ്മമാരുടെ പരാതിയെത്തുടർന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു.

കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരിയും മാതൃവേദി സംഘടനയുടെ ഡയറക്ടര്റുമായ ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിശക് പറ്റിയതാണ് എന്നാണ് ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്ത് നല്‍കുന്ന വിശദീകരണം. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്. നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്‌സാപ്പിലേക്കാണ് വീഡിയോ അയച്ചത്.

പരാതിയെത്തുടര്‍ന്ന് വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകും.