video
play-sharp-fill

കടലിലേക്ക് ഹെലികോപ്റ്റർ ഇടിച്ചിറക്കിയുണ്ടായ അപകടം; പത്തനംതിട്ട സ്വദേശിയുൾപ്പെടെ നാലു മരണം; ഹെലികോപ്റ്റ‍ർ എമർജൻസി ലാൻഡിംഗ് നടത്താനിടയായ കാരണം വ്യക്തമല്ല

കടലിലേക്ക് ഹെലികോപ്റ്റർ ഇടിച്ചിറക്കിയുണ്ടായ അപകടം; പത്തനംതിട്ട സ്വദേശിയുൾപ്പെടെ നാലു മരണം; ഹെലികോപ്റ്റ‍ർ എമർജൻസി ലാൻഡിംഗ് നടത്താനിടയായ കാരണം വ്യക്തമല്ല

Spread the love

സ്വന്തം ലേഖകൻ

മുംബൈ; ഒഎൻജിസിയുടെ ഹെലിപ്റ്റർ മുംബൈ തീരത്ത് അറബിക്കടലിലേക്ക് ഇടിച്ചിറക്കിയുണ്ടായ അപകടം. പത്തനംതിട്ട സ്വദേശിയുൾപ്പെടെ നാലു മരണം.

പത്തനംതിട്ട സ്വദേശി സഞ്ജു ഫ്രാൻസിസാണ് മരിച്ചത്. ജിയോളജിസ്റ്റും മറ്റൊരു കരാർ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് സഞ്ജു. ഇന്നലെയുണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിലും ഒരു മലയാളിയുണ്ട്. ചെന്നൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്യാം സുന്ദറാണ് പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. ഒഎൻജിസിയിൽ സീനിയർ മറൈൻ റേഡിയോ ഓഫീസറാണ് ശ്യാം.

മുംബൈ ഹൈയിലെ സാഗർ കിരൺ ഓയിൽ റിഗ്ഗിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

ഒഎൻജിസിയുടെ ആറ് ജീവനക്കാരും 2 പൈലറ്റും കരാർ കമ്പനിയിലെ ഒരു ജീവനക്കാരനുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. റിഗ്ഗിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കടലിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു. പവൻ ഹാൻസ് കമ്പനിയിൽ ഇന്ന് അടുത്തകാലത്ത് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.

നാല് പേർ കടലിൽ വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റ‍ർ എമർജൻസി ലാൻഡിംഗ് നടത്താനിടയായ കാരണം വ്യക്തമായിട്ടില്ല.