
പെരുമ്പനച്ചി-കുറുമ്പനാടം -തോട്ടയ്ക്കാട് റോഡിൻറെ നിർമാണത്തിൽ വൻ അഴിമതി; റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുറുമ്പനാടം നോർത്ത് റെസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ; ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡിൻറെ ഇരുവശവുമുള്ള എഡ്ജ് ഇരുചക്ര വാഹന യാത്രക്കാർക്കും അപകട ഭീഷണിയാകുന്നു
സ്വന്തം ലേഖകൻ
ചങ്ങനാശേരി: നവീകരിച്ച പെരുമ്പനച്ചി-തോട്ടയ്ക്കാട് റോഡിൻറെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കുറുമ്പനാടം നോർത്ത് റെസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. പുളിയാങ്കുന്നുവരെയുള്ള ഭാഗത്താണ് റോഡ് നിർമ്മിച്ചത്.
ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡിൻറെ ഇരുവശവും എഡ്ജ് ഉയർന്നു നിൽക്കുന്നത് റോഡിൽനിന്നു പൊതുജനങ്ങൾക്കു വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പ്രവേശിക്കാൻ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ എഡ്ജ് ഇരുചക്ര വാഹന സഞ്ചാരികൾക്കും അപകട ഭീഷണി സൃഷ്ടിക്കുകയാണ്. റോഡിൻറെ വശങ്ങളിലുള്ള ചെറുറോഡുകളിലേക്കു പ്രവേശിക്കുന്നതും ഇതുമൂലം ദുരിതമാകുന്നു. വർഷങ്ങളായി തകർന്നുകിടന്ന ഈ റോഡ് നാട്ടുകാരുടെയും വിവിധ റസിഡൻറ്സ് അസോസിയേഷനുകളുടെയും നിരന്തരമായ നിവേദനങ്ങളുടെ ഫലമായാണ് നവീകരിച്ചത്.
അതേസമയം പെരുന്പനച്ചി മുതൽ പുളിയാങ്കുന്നു വരെയുള്ള ഭാഗത്തെ റോഡ് നിർമാണത്തിന് മൂന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടരക്കോടി രൂപ മാത്രമാണ് ലഭിച്ചതെന്നു പൊതുമരാമത്തുവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
ഈ ഫണ്ട് വിനിയോഗിച്ച് പരമാവധി നിർമാണ ജോലികൾ ചെയ്തിട്ടുണ്ടുണ്ടെന്നും പത്തുലക്ഷംരൂപകൂടി ലഭിച്ചാൽ ടാറിംഗ് എഡ്ജുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും ഈ തുക ലഭിക്കാൻ പരിശ്രമം നടത്തിവരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.