video
play-sharp-fill

കണ്ണൂരിൽ പഞ്ചായത്ത് ഓഫീസില്‍ യുവാവിന്റെ അതിക്രമം; ജീവനക്കാരെ കയ്യേറ്റം ചെയ്ത യുവാവ് ഓഫീസിൻ്റെ ജനല്‍ച്ചില്ല് അടിച്ചുതകര്‍ത്തു

കണ്ണൂരിൽ പഞ്ചായത്ത് ഓഫീസില്‍ യുവാവിന്റെ അതിക്രമം; ജീവനക്കാരെ കയ്യേറ്റം ചെയ്ത യുവാവ് ഓഫീസിൻ്റെ ജനല്‍ച്ചില്ല് അടിച്ചുതകര്‍ത്തു

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കണ്ണൂരിലെ മാട്ടൂല്‍ പഞ്ചായത്ത് ഓഫീസില്‍ യുവാവിന്റെ അതിക്രമം.

മാട്ടൂല്‍ കാവിലെപറമ്പിലെ കെ.കെ.മുഫീദ് എന്ന യുവാവാണ് അതിക്രമം നടത്തിയത്. ജെസിബി ഡ്രൈവറായ ഇയാള്‍ ബില്ല് മാറാനായാണ് പഞ്ചായത്തില്‍ എത്തിയത്. തുടര്‍ന്ന് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപിന്നാലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ജനല്‍ച്ചില്ല് തകര്‍ക്കുകയും ചെയ്തു. അതിക്രമം നടത്തിയ ശേഷം പൊലീസെത്തുന്നതിന് മുന്‍പ് ഇയാള്‍ രക്ഷപ്പെട്ടു. പഞ്ചായത്ത് അധികൃതരുടെ പരാതിയില്‍ മുഫീദിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.