
മത്സരിക്കുന്നത് 231ാം തിരഞ്ഞെടുപ്പില്‍; രാഷ്ട്രപതിസ്ഥാനത്തേക്ക് ആറാം തവണ; തോറ്റിട്ടും തോറ്റിട്ടും മതിയാകാതെ പത്മരാജൻ
സ്വന്തം ലേഖിക
കുഞ്ഞിമംഗലം: തോൽവി ഡോ.കെ.പത്മരാജന് ഒരു പുത്തരിയല്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പു വരെ മത്സരിച്ച് തോറ്റിട്ടും പിന്നോട്ടില്ലെന്ന് ഉറച്ച് തന്നെയാണ് ഡോ.കെ.പത്മരാജൻ. തിരഞ്ഞെടുപ്പ് രാജാവായി പരിചയക്കാര് കൊണ്ടാടുന്ന ഇദ്ദേഹം ഇക്കുറിയും ഒരു കൈകൂടി നോക്കാനുള്ള ഒരുക്കത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്തുണക്കാന്‍ സാമാജികരെ കിട്ടാത്തതിനാല്‍ പത്രിക തള്ളുമെന്ന് ഉറപ്പുണ്ടെങ്കിലും രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു കൈ നോക്കുകയാണ് ഈ കുഞ്ഞിമംഗലം സ്വദേശി. വിജ്ഞാപനത്തിന് തൊട്ടുപിന്നാലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആദ്യദിനം തന്നെ ഡല്‍ഹിയിലെത്തി പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു.
ഗിന്നസ് ബുക്ക് റെക്കോഡ്സില്‍ വരെയെത്തിക്കഴിഞ്ഞ പത്മരാജന്1988 മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്. 120 ജനപ്രതിനിധികള്‍ നിര്‍ദേശിക്കാനും പിന്തുണക്കാനും വേണമെന്നതിനാല്‍ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഇദ്ദേഹത്തിന്റെ പത്രിക സ്വീകരിക്കപ്പെടില്ല.
തന്റെ 231ാമത് പത്രികയാണ് പത്മരാജന് മുഖ്യഭരണാധികാരി പി.സി.മോദിക്ക് കൈമാറിയത്. ആറാം തവണയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കുന്നത്. ഇതുവരെ അന്‍പതുലക്ഷം രൂപ പത്രികാ സമര്‍പ്പണത്തിനായി ചിലവഴിച്ചിട്ടുണ്ടെന്ന് പത്മരാജന് പറഞ്ഞു.
കുഞ്ഞിമംഗലത്തെ കുഞ്ഞമ്പു നായരുടെയും ശ്രീദേവിയുടെയും മകനായ പദ്മരാജന് ജനിച്ചതും വളര്‍ന്നതും തമിഴ്നാട്ടിലെ സേലത്താണ്. ശ്രീജയാണ് ഭാര്യ.മേട്ടൂരിലെ ടയര്‍ റിട്രേഡിംഗ് കടയാണ് ഏക വരുമാനം. മകന് ശ്രീജേഷ് പഠനം പൂര്‍ത്തിയാക്കി സ്വന്തമായി വ്യവസായം ചെയ്യുകയാണ്. അനഘ നമ്പ്യാര്‍ മരുമകളാണ്.