
നഴ്സുമാർ വസ്ത്രം മാറുന്ന വീഡിയോ മൊബൈലിൽ പകർത്തിയ സഹപ്രവർത്തകൻ പിടിയിൽ ;സംഭവം പത്തനംതിട്ട പന്തളത്ത്
സ്വന്തം ലേഖിക
പത്തനംതിട്ട :പന്തളത്ത് നഴ്സുമാർ വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തിയ സഹപ്രവർത്തകൻ പിടിയിൽ .കുരമ്പാല പാലമുരുപ്പേൽ ലക്ഷം വീട് കോളനിയിൽ മാരിയപ്പൻ (35) ആണ് പോലീസ് പിടിയിലായത്.ഇതേ ആശുപത്രിയിലെ ജീവനക്കാരനാണ് ഇയാൾ .
വസ്ത്രം മാറുന്നതിനിടെ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത് നഴ്സുമാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അധികൃതരോട് പരാതിപ്പെടുകയും അധികൃതർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0