video
play-sharp-fill

സിപിഎം പതാക കത്തിച്ച ശേഷം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു;കൊച്ചിയിൽ യുവതികള്‍ പിടിയിൽ

സിപിഎം പതാക കത്തിച്ച ശേഷം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു;കൊച്ചിയിൽ യുവതികള്‍ പിടിയിൽ

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: സി.പി.എമ്മിന്റെ പതാക കത്തിച്ച്‌ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ട് യുവതികൾ പിടിയിൽ . സംഭവത്തിൽ കൊച്ചി സ്വദേശിനികളായ അരുണിമ, അന്ന രാജു

 

എന്നിവരെയാണ്‌ പാലാരിവട്ടം പോലീസ്‌ കസ്റ്റഡിയിലെടുത്തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി പതാക കത്തിക്കൽ കേസിൽ പ്രതിയായതായാണ് വിവരം . ഇതി​ന്റെ അടിസ്‌ഥാനത്തില്‍ ഇയാളെ സംബന്ധിച്ച്‌ ജുവനൈല്‍ കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി.

കഴിഞ്ഞ 13നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. പാലാരിവട്ടം സൗത്ത്‌ ജനതാ റോഡില്‍ സിപിഎമ്മിന്റെ കൊടിമരത്തില്‍ സ്‌ഥാപിച്ചിരുന്ന പതാകയാണ്‌ പ്രതികള്‍ കത്തിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തത്‌.