
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. കോട്ടയം മെഡിക്കൽ കോളേജ് ഇഎസ്ഐ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. സ്വകാര്യബസുകളുടെ അമിത വേഗതയാണ് ബസുകൾ കൂട്ടിയിടിക്കാൻ കാരണം.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ആശുപത്രിക്ക് മുൻപിലെ റോഡിൽ ബസുകൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ഗുരുതര പരിക്ക് സംഭവിച്ചിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മില്ലേനിയം എന്ന സ്വകാര്യ ബസ് ഇഎസ്ഐ സ്റ്റോപിൽ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയിരിക്കുകയായിരുന്നു. ഈ ബസിന് പിന്നിലായി ആവേ മരിയ ബസ് വന്നിടിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ബോബി ബസും വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസുകളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്.







