video
play-sharp-fill

വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച് അയൽവാസി മതിൽ കെട്ടി; നടപടി ആവശ്യപ്പെട്ട് പരാതിയുമായെത്തിയപ്പോൾ പരിഹാരമുണ്ടായില്ല; വില്ലേജ് ഓഫീസിൽ അമ്മയും മകളും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച് അയൽവാസി മതിൽ കെട്ടി; നടപടി ആവശ്യപ്പെട്ട് പരാതിയുമായെത്തിയപ്പോൾ പരിഹാരമുണ്ടായില്ല; വില്ലേജ് ഓഫീസിൽ അമ്മയും മകളും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ചക്കിട്ടപാറയിലെ വില്ലേജ് ഓഫീസിൽ അമ്മയും മകളും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. അയൽവാസിയുമായുള്ള വഴിത്തർക്കം പരിഹരിച്ചില്ലെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ചക്കിട്ടപ്പാറ സ്വദേശികളായ മേരി, മകൾ ജെസി എന്നിവരാണ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച് അയൽവാസി മതിൽ കെട്ടിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ചക്കിട്ടപാറ വില്ലേജ് ഓഫീസിലെത്തിയ മേരിയും ജെസ്സിയും ഉച്ചവരെ ഓഫീസിന് പുറത്ത് കാത്തിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടർന്നാണ് ഇരുവരും ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സമീപത്തുണ്ടായിരുന്ന പോലീസ് ഉടൻ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയതിനാൽ ദുരന്തം ഒഴിവായി.

സംഭവത്തെ തുടർന്ന് പോലീസ് തഹസിൽദാറുമായി നടത്തിയ ചർച്ചയിൽ വഴി കെട്ടിയടച്ച് മതിൽ കെട്ടിയോ എന്ന് പരിശോധിക്കാൻ തീരുമാനമായി. ഇതിനായി സർവെയർ സ്ഥലത്തെത്തിയിട്ടുണ്ട്. പരാതിയിൽ പറയുന്ന പ്രകാരം കയ്യേറ്റമുണ്ടായോ എന്ന് അളന്ന് തിട്ടപ്പെടുത്തുമെന്ന് തഹസിൽദാർ വ്യക്തമാക്കി