video
play-sharp-fill

ജോലികഴിഞ്ഞ് മടങ്ങവേ കാട്ടാനയുടെ മുന്നില്‍പെട്ടു; യുവാവിന് ദാരുണാന്ത്യം; പ്രതിഷേധിച്ച് യുഡിഎഫ്

ജോലികഴിഞ്ഞ് മടങ്ങവേ കാട്ടാനയുടെ മുന്നില്‍പെട്ടു; യുവാവിന് ദാരുണാന്ത്യം; പ്രതിഷേധിച്ച് യുഡിഎഫ്

Spread the love

സ്വന്തം ലേഖിക

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ കനത്ത പ്രതിഷേധം.

വന്യമൃഗങ്ങളുടെ ആക്രമണം :തുടരുന്നതില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് മേപ്പാടി ടൗണില്‍ റോഡ് ഉപരോധിച്ചു.
അരുണമല കോളനിയിലെ കൃഷ്‌ണന്റെ മകന്‍ മോഹനന്‍ (40) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി 10 മണിയോടെ കോളനിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു പോകുമ്പോള്‍ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിനിടയില്‍ കാണാതായ രഘുവിനെ തിങ്കളാഴ്ച രാത്രിയില്‍ തന്നെ കണ്ടെത്തി. ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇയാള്‍ ഉള്‍വനത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

രാവിലെ 11 മണി മുതല്‍ ഒരു മണിക്കൂര്‍ നേരം മേപ്പാടി ടൗണിലെ പ്രധാന ജംഗ്ഷന്‍ യുഡിഎഫ് ഉപരോധിച്ചു. ടി.സിദ്ദീഖ് എം.എല്‍.എ ഡി എഫ് ഒയുമാമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

കൊല്ലപ്പെട്ട മോഹന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുക, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, ആന നശിപ്പിച്ച വീടുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയിലുന്നയിച്ചു. ഡിഎഫ്‌ഒ എംഎല്‍‌എയ്‌ക്ക് നല്‍കിയ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.