video
play-sharp-fill

എന്ത് ആവശ്യത്തിനും യുവതിയും കുടുംബവും ആദ്യം വിളിക്കുന്നത് ഷാജഹാനെ ; സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ആദ്യം വിളിച്ചതും ഷാജഹാനെ തന്നെ ; കുളിമുറിയിൽ ഒളിക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒടുവിൽ പിടിയിൽ

എന്ത് ആവശ്യത്തിനും യുവതിയും കുടുംബവും ആദ്യം വിളിക്കുന്നത് ഷാജഹാനെ ; സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ആദ്യം വിളിച്ചതും ഷാജഹാനെ തന്നെ ; കുളിമുറിയിൽ ഒളിക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒടുവിൽ പിടിയിൽ

Spread the love

സ്വന്തം ലേഖിക

പാലക്കാട്: മൊബൈൽ ക്യാമറയുപയോഗിച്ച് യുവതിയുടെ കുളിമുറിദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിലായി. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ (38) ആണ് തമിഴ്നാട്ടിൽ അറസ്റ്റിലായത്. കേസിനെത്തുടർന്ന് ഷാജഹാനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡുചെയ്തിരുന്നു.

കഴിഞ്ഞ ഒമ്പതിന് രാത്രി 11നാണ് കേസിനാസ്പദമായ സംഭവം. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നതുകണ്ടപ്പോഴാണ് യുവതിക്ക് അപകടം മനസ്സിലായത്.ബഹളംവെച്ചപ്പോൾ പുറത്ത് നിന്നയാൾ ഓടിപ്പോയി. പിന്നീട് വീടിന്റെ പരിസരത്തുനിന്ന് ഷാജഹാന്റെ മൊബൈൽ ഫോൺ കണ്ടെത്തിയപ്പോഴാണ് കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് ഷാജഹാനാണെന്ന് കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺസഹിതമാണ് യുവതി പരാതിനൽകിയത്. പ്രതിയുടെ പക്കൽ ഫോൺ ഇല്ലാത്തതിനാൽ മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനാകാത്ത സ്ഥിതിയിലായിരുന്നു പൊലീസ്. ഇയാളുടെ ബന്ധുക്കളെ ചോദ്യംചെയ്തിരുന്നു. തുടർന്നാണ് തമിഴ്നാട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്.അതേസമയം നേരത്തെ സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. ഷാജഹാൻ വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നെന്നാണ് അവ‍ർ വ്യക്തമാക്കിയത്.

എന്ത് ആവശ്യത്തിനും ഇവരും കുടുംബവും ആദ്യം വിളിക്കുന്നത് അയൽവാസിയായിരുന്ന ഷാജഹാനെയായിരുന്നു. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് ബഹളം വെച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടെതെന്ന് ഇവ‍ർ വിവരിച്ചു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. എന്നാൽ, ഷാജഹാനാണ് ഓടിയതെന്ന് മനസ്സിലായില്ല. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ആദ്യം വിളിച്ചത് ഷാജഹാനെയായിരുന്നു.

ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയം ജനിച്ചതെന്നും വീട്ടമ്മ വിവരിച്ചിരുന്നു.ഇതോടെ കുളിമുറിയിൽ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമായി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. സിപിഎം അനുഭാവികളായ കുടുംബം പാർട്ടിയെ വിവരമറിയിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു.

പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കിയത്. വൈകാതെ ഷാജഹാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം അറിയിക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.