video
play-sharp-fill

ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര: ലൈസൻസ് മരവിപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര: ലൈസൻസ് മരവിപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.

ചെറിയ നിയമലംഘനങ്ങൾക്ക് പോലും കനത്ത ശിക്ഷ നൽകാനാണ് അധികൃതരുടെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുചക്ര വാഹനങ്ങളില്‍ ഹെൽമെറ്റ് ഇല്ലാത്ത യാത്ര ഉൾപ്പടെയുള്ള കുറ്റങ്ങൾ ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇതുസംബന്ധിച്ച നിർദ്ദേശം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് ആർ.ടി.ഒയ്ക്ക് നൽകി.