video
play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് (15/ 06/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (15/ 06/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ ജൂൺ 15 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1)കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിക്കാട്ട് കവല, ളാക്കാട്ടൂർ അമ്പലം, പറപ്പാട്ട് പടി, ആലിപ്പുഴ, പൂത്തോട്ടപ്പടി ,പുതുക്കുളം, വയലിൽപ്പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2)കുറുപ്പന്തറ സെക്ഷൻ പരിധിയിൽ കുഴിയാംചാൽ, പാറപ്പുറം, തലമട , ചാമക്കാല, മഞ്ഞപ്പാട്ടു കോളനി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

3)പള്ളിക്കത്തോട്: ചെങ്ങളം ജംഗ്ഷൻ, മേഴ്സി ഹോസ്പിറ്റൽ, പൂർണ്ണിമ, കിറ്റ്സ്,കണ്ണിമാൻ, പുളിയാനിക്കര, വെൽ ബ്രോസ് ,അരീക്കപ്പാലം ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

4) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ MG യൂണിവേഴ്സിറ്റി, കുന്നേൽ, കുന്നേൽ ടവർ, മാർക്കറ്റ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെ മുടങ്ങും

5) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 11 KV ടച്ചിംഗ് വർക്കുമായി ബന്ധപ്പെട്ട് വള്ളിക്കാവ് , പെരുന്ന വെസ്റ്റ് , പനച്ചിക്കാവ് , പെരുമ്പുഴക്കടവ് , പൂവത്താർ , ഓണപ്പുറം , കക്കാട്ടുക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

6) ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ 11kV പോസ്റ്റ്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട് കസ്തൂർബ,അങ്ങാടി , അമ്പലകവല, പാറപ്പുറം ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വരെ വൈദ്യുതി മുടങ്ങും.

7) പൈക സെക്ഷന്റെ പരിധിയിൽ വരുന്ന സിന്ധ്യ, പൈക നോർത്ത്, വാഴമറ്റം, പന്നിയാമറ്റം, മേവട എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

8)പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലയ്ക്കലോടിപ്പടി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെയും മേനാശ്ശേരി, മുക്കാട്, നാഗപുരം ,മന്ദിരം ആശുപത്രി, മന്ദിരം ജംഗ്ഷൻ , ആശ്രമം, സ്കൈലൈൻ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

9) കുറിച്ചി സെക്ഷൻ പരിധിയിൽ ഫ്രഞ്ച്മുക്ക്, വില്ലേജ്ഓഫീസ്, ഡസ്റ്റൻവുഡ്, മീശമുക്ക്, അഞ്ചൽകുറ്റി No 2, കണ്ണന്ത്രപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

10) പാമ്പാടി സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി, കിളിമല, ചെമ്പൻകുഴി, കക്കാട്ടുപടി, പത്താഴക്കുഴി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.