Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം നഗരത്തെ നടുക്കി മൂന്ന് സ്കൂൾ കുട്ടികളെ കാണാതായി. സ്‌കൂളിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ മൂന്നു പെൺകുട്ടികളെ കാണാതായി. കോട്ടയം ബേക്കർ സ്കൂളിലെ വിദ്യാർത്ഥിനികളായ രണ്ട് അസം സ്വദേശികളെയും ഒരു മലയാളി വിദ്യാർത്ഥിനിയേയുമാണ് കാണാതായത്.

തിങ്കളാഴ്ച രാവിലെ സ്‌കൂളിലേയ്‌ക്കെന്ന പേരിൽ പെൺകുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങി. എന്നാൽ, സ്‌കൂളിൽ എത്താത്തതിനാൽ സ്കൂൾ അധികൃതർ മാതാപിതാക്കളെ ബന്ധപ്പെട്ടു. ഇതോടെയാണ് കുട്ടികൾ വീട്ടിൽനിന്നും ഇറങ്ങിയതും സ്‌കൂളിൽ എത്തിയിട്ടില്ലെന്നുമുള്ള വിവരം മാതാപിതാക്കളും അധ്യാപകരും അറിയുന്നത്. തുടർന്നു, മാതാപിതാക്കൾ വെസ്റ്റ് പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ മറ്റൊരു പെൺകുട്ടിയെ കൂടി കാണാനില്ലെന്നും പരാതി ഉയർന്നു. തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികളിൽ ഒരാളെ തീയറ്ററിൽ നിന്നു കണ്ടെത്തി. മറ്റു രണ്ടു കുട്ടികൾക്കുമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി നടത്തുകയാണെന്നു കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.