video
play-sharp-fill

‘കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ വർധിച്ചു’; സ്കൂളുകളില്‍ ബോധവത്കരണം നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

‘കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ വർധിച്ചു’; സ്കൂളുകളില്‍ ബോധവത്കരണം നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഭയാനകമായ രീതിയില്‍ വര്‍ധിക്കുന്നുവെന്ന് ഹൈക്കോടതി.

പോക്സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം. ഇത്തരം കേസുകളില്‍ പ്രതികള്‍ ആകുന്നത് സ്കൂള്‍ കുട്ടികളോ ചെറിയ പ്രായത്തില്‍ ഉള്ളവരൊ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗമാരപ്രായക്കാരില്‍ ലൈംഗിക ബന്ധം വര്‍ധിച്ച്‌ വരുന്നു. നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്തെന്ന് കുട്ടികള്‍ക്കറിയില്ല. വിദ്യാര്‍ത്ഥികളില്‍ നിയമാവബോധം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

പോക്സോ നിയമവും പീഡന കേസുകളുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചും സ്കൂളുകളില്‍ ബോധവല്‍ക്കരണം നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടോ, ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയോ നടപടികള്‍ കൈക്കൊള്ളാം. വിഷയത്തില്‍ നിലപാടറിയിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്‌ഇയ്ക്കും നിര്‍ദേശം നല്‍കി.