video
play-sharp-fill

നികേഷ് കുമാർ മുഖ്യമന്ത്രിയുടെ ശബ്ദം  ;  പണമടക്കം പലതും വാഗ്ദാനം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

നികേഷ് കുമാർ മുഖ്യമന്ത്രിയുടെ ശബ്ദം ; പണമടക്കം പലതും വാഗ്ദാനം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. നികേഷ് കുമാർ എന്നയാൾക്കൊപ്പം ഒത്തുതീർപ്പ് ചർച്ചയിലെത്താൻ ഷാജ് കിരൺ നിർബന്ധിച്ചെന്നാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ. ഒത്തുതീർപ്പിലെത്തിയാൽ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി. എന്നാൽ നികേഷ് കുമാർ ആരാണെന്നോ കൂടുതൽ വിവരങ്ങളോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എല്ലാം ഇന്ന് അ‌റിയാമെന്നാണ് സ്വപ്ന പറഞ്ഞിരിക്കുന്നത്.

നികേഷ് വന്ന് കാണും അയാൾക്ക് ഫോൺ നൽകണമെന്നും ഷാജ് കിരൺ തന്നോട് പറഞ്ഞു. ഒന്നാം നമ്പർ ദേഷ്യത്തിലാണെന്ന് പറഞ്ഞ് തനിക്ക് പണമടക്കം വാഗ്ദാനം ചെയ്തു. മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത് ഭയം കൊണ്ടാണെന്നും ഒളിച്ചോടാനല്ലെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്വപ്ന പറഞ്ഞു. മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. ഷാജ് കിരൺ വന്നത് ഇടനിലക്കാരനായിട്ടാണെന്നും സ്വപ്ന വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജ് കിരൺ ഒരു അടുത്ത സുഹൃത്തും വിശ്വസ്തനുമായിരുന്നെന്നും സ്വപ്ന പറഞ്ഞു. ഇന്നലെ രാവിലെ വരെ ഷാജ് കിരണുമായി യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. സരിത്തിനെ കൊണ്ടുപോകുമെന്ന് ഷാജ് കിരൺ നേരത്തെ പറഞ്ഞു. ഒരു മണിക്കൂറിനുളിൽ വിട്ടയക്കുമെന്നും പറഞ്ഞു. ഷാജ് കിരൺ പറഞ്ഞത് പോലെ സംഭവിച്ചെന്നും ഇതിന് പിന്നാലെയാണ് സരിത്തിനെ വിജിലൻസ് കൊണ്ടുപോയതെന്നും സ്വപ്ന വെളി​പ്പെടുത്തി.