
ഹൈക്കോടതി വിലക്ക് നിലനില്ക്കേ പള്ളിക്കത്തോട് ഇളംമ്പള്ളിയിൽ നിന്ന് പത്തിലധികം തേക്കിൻ തടികൾ മുറിച്ചുകടത്തി; പള്ളിക്കത്തോട് പൊലീസ് തടി കടത്തിയതിന് ഒത്താശ ചെയ്തതായി ആരോപണം
സ്വന്തം ലേഖകൻ
പള്ളിക്കത്തോട്: ഹൈക്കോടതി വിലക്ക് നിലനില്ക്കേ പള്ളിക്കത്തോട് ഇളംമ്പള്ളിയിൽ നിന്ന് പത്തിലധികം തേക്കിൻ തടികൾ മുറിച്ചുകടത്തി. നാലേക്കർ വരുന്ന വസ്തു അഞ്ച് വർഷം മുൻപ് മരം മുറിച്ചുകടത്തിയയാൾ വില്പന നടത്തിയിരുന്നു. വസ്തു വാങ്ങിച്ചയാൾ 85 നിർദ്ധനർക്ക് വീട് വെക്കാനായി ഈ സ്ഥലം സൗജന്യമായി വീതിച്ച് നല്കിയിരുന്നു.
പിന്നീട് സ്ഥലം നാല് ഏക്കറിൽ കൂടുതലുണ്ടെന്ന് പറഞ്ഞ് വസ്തു വിൽപന നടത്തിയയാൾ കോടതിയെ സമീപിച്ചു. ഇതിനെതിരെ വസ്തു വാങ്ങിച്ചയാൾ ഹൈക്കോടതിയേയും സമീപിച്ചു. ഇതോടെ ഈ വസ്തുവുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും 18.10.2019 ൽ ഹൈക്കോടതി സ്റ്റേ ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സ്റ്റേ ഉത്തരവ് മറികടന്നുകൊണ്ടാണ് വസ്തു വില്പന നടത്തിയയാൾ തേക്കിൻ തടികൾ മുറിച്ചുകടത്തിയത്. ഈ അനധികൃത ഇടപാടിന് പള്ളിക്കത്തോട് പൊലീസ് എസ്എച്ച്ഒ ഒത്താശ ചെയ്തുവെന്ന ആരോപണമാണ് ഉയരുന്നത്.
Third Eye News Live
0