
കുവൈറ്റിൽ നേരിയ ഭൂചലനം; അൽ അഹ്മദിയാണ് പ്രഭവകേന്ദ്രം
സ്വന്തം ലേഖകൻ
കുവൈറ്റിൽ നേരിയ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടുവെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് റിപ്പോർട്ട് ചെയ്തു.
ഇന്ന് പുലർച്ചെ 4.28ന് (പ്രാദേശിക സമയം) ആയിരുന്നു ഭൂകമ്പം. അൽ അഹ്മദിയാണ് പ്രഭവകേന്ദ്രം. നേരിയ ഭൂചലനമായിരുന്നതുകൊണ്ട് തന്നെ പ്രദേശവാസികൾക്ക് ചെറിയ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0