video
play-sharp-fill

കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ച് കടത്തിയത്  1.65കോടിയോളം രൂപയുടെ  കുഴൽ പണം    ;വളാഞ്ചേരിയിൽ  വാഹന പരിശോധനക്കിടെ രണ്ട് പേർ പിടിയിൽ

കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ച് കടത്തിയത് 1.65കോടിയോളം രൂപയുടെ കുഴൽ പണം ;വളാഞ്ചേരിയിൽ വാഹന പരിശോധനക്കിടെ രണ്ട് പേർ പിടിയിൽ

Spread the love


സ്വന്തം ലേഖിക

മലപ്പുറം: കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ച് കടത്തിയ 1.65കോടി കുഴൽപണവുമായി രണ്ടുപേർ വളാഞ്ചേരിയിൽ പിടിയിൽ. വാഹന പരിശോധനക്കിടെയാണ് ഒരു കോടി അറുപത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ് (1,64,98500 ) രൂപ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്.

പാണ്ടിക്കാട് തുവ്വൂർ സ്വദേശി കുറുവേലി അൻസാർ (36) വല്ലപ്പുഴ സ്വദേശി തൊടിയിൽ ഫൈസൽ (33) എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് കുളമംഗലത്തുവെച്ച് ഇവർ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. പുറമെ നിന്ന് നോക്കിയാൽ സ്റ്റീരിയോ ഘടിപ്പിച്ചതായാണ് തോന്നുക. സംശയം തോന്നി പൊലീസ് ഇളക്കി നോക്കുകയായിരുന്നു. അകത്തേക്ക് വലിയ അറയാണ് നിർമ്മിച്ചിരുന്നത്. കുഴൽപ്പണ കടത്തുകാർക്കായി പ്രത്യേക രഹസ്യ അറ നിർമ്മിച്ചു നൽകുന്ന സംഘങ്ങളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 500 രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്.

ഒന്നര മാസത്തിനുള്ളിൽ പത്തു കോടിയോളം രൂപയുടെ കുഴൽപ്പണമാണ് വളാഞ്ചേരിയിൽ മാത്രം പിടികൂടിയത്. സാമ്പത്തിക വ്യവസ്ഥ തകർക്കുന്ന കുഴൽപ്പണ മാഫിയക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്,എസ്. ഐമാരായ നൗഷാദ്, ഷമീൽ, സി.പി.ഒ മാരായ വിനീത്, ക്ലിന്റ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്