play-sharp-fill
കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ്; മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​രം​ഗ​വും രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യും പ്ര​തി​സ​ന്ധി​യി​ല്‍

കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ്; മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​രം​ഗ​വും രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യും പ്ര​തി​സ​ന്ധി​യി​ല്‍

സ്വന്തം ലേഖകൻ

ഗാ​ന്ധി​ന​ഗ​ര്‍: കൃത്യസമയത്ത് ​നിയ​മ​നം ന​ട​ത്താ​ത്ത​തിനാൽ കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ്. ​ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​രം​ഗ​വും രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യും പ്ര​തി​സ​ന്ധി​യി​ല്‍. ര​ണ്ടു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി ഡോ​ക്ട​ര്‍​മാ​രാ​ണ് സ​ര്‍​വി​സി​ല്‍​നി​ന്ന്​ വി​ര​മി​ച്ച​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലും നെ​ഫ്രോ​ള​ജി​സ്റ്റു​മാ​യി​രു​ന്ന ഡോ. ​കെ.​പി. ജ​യ​കു​മാ​ര്‍, അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​സി. ടോ​മി​ച്ച​ന്‍, മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സം​ഘ​മി​ത്ര, ഫോ​റ​ന്‍​സി​ക് മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാ​ജീ​വ്, അ​നാ​ട്ട​മി മേ​ധാ​വി ഡോ. ​ഉ​ഷാ​വ​തി എ​ന്നി​വ​ര്‍ ഏ​പ്രി​ലി​ല്‍ സ​ര്‍​വി​സി​ല്‍​നി​ന്ന്​ വി​ര​മി​ച്ചി​രു​ന്നു. ഇ​വ​ര്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സ് എ​ടു​ത്തി​രു​ന്ന​വ​രും ഒ​പ്പം രോ​ഗി​ക​ള്‍​ക്ക്​​ ചി​കി​ത്സ​യും ന​ല്‍​കി​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​തോ​ടൊ​പ്പം മേ​യി​ല്‍ അ​ഞ്ച് വ​കു​പ്പ് മേ​ധാ​വി​ക​ള്‍​കൂ​ടി വി​ര​മി​ച്ചു. പ​ക​ര്‍​ച്ച​വ്യാ​ധി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ര്‍. സ​ജി​ത്​ കു​മാ​ര്‍, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​ഷീ​ല കു​ര്യ​ന്‍, ഓ​ര്‍​ത്തോ​പീ​ഡി​ക് വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജോ​ര്‍​ജ് തോ​മ​സ്, ഹൃ​ദ്രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാ​ജു ജോ​ര്‍​ജ് എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ 31ന്​ ​സ​ര്‍​വി​സി​ല്‍​നി​ന്ന്​ വി​ര​മി​ച്ച​ത്.

കൂ​ടാ​തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി മ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്ക്​ സ്ഥ​ലം മാ​റ്റി​യി​രു​ന്നു. ഡോ. ​റെ​യ്ഹാ​ന​ത്തു​ള്‍ മി​സ്റി​യ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും ഡോ. ​കെ. ജ​യ​പ്ര​കാ​ശി​നെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഡോ. ​രാ​ജു ജോ​ര്‍​ജി​ന്‍റെ ഒ​ഴി​വി​ല്‍ ഡോ. ​വി.​എ​ല്‍. ജ​യ​പ്ര​കാ​ശ് ഉ​ണ്ടെ​ങ്കി​ലും മൂ​ന്നു ഫാ​ക്ക​ല്‍​റ്റി​യു​ടെ ഒ​ഴി​വ് നി​ക​ത്താ​ത്ത​തി​നാ​ല്‍ അ​ധ്യാ​പ​ന​ത്തി​നും ചി​കി​ത്സ​ക്കും വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ 50 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ഏ​ഴ്​ ഫാ​ക്ക​ല്‍​റ്റി എന്ന എ​ണ്ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. ഒ​രു​വ​ര്‍​ഷം മു​മ്ബു​വ​രെ ഒ​രു കാ​ത്ത് ലാ​ബ് മാ​ത്ര​മാ​യി​രു​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​ഒ​രു കാ​ത്ത് ലാ​ബ് ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ന്‍​ജി​യോ​ഗ്രാം, ആ​ന്‍​ജി​യോ പ്ലാ​സ്റ്റി ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​രു കാ​ത്ത് ലാ​ബ് കൂ​ടി ല​ഭി​ച്ച​തോ​ടെ ഈ ​ചി​കി​ത്സ​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ആ​വ​ശ്യ​ത്തി​ന് സീ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ല്ലാ​ത്ത​ത് കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ന്നെ ബാ​ധി​ച്ചു.