video
play-sharp-fill

ഉച്ചയ്ക്ക് ശേഷം ഡോ.ജോ ജോസഫിന്റെ ഓ.പി ഉണ്ടായിരിക്കുന്നതാണെന്ന് സോഷ്യൽ മീഡിയ; സീറ്റ് കിട്ടാത്തതിന്റെ പേരിൽ മറുകണ്ടം ചാടിയ കെ വി തോമസ് കണ്ടം വഴി ഓടി;  വൈറലായി തിരഞ്ഞെടുപ്പ് ട്രോളുകൾ

ഉച്ചയ്ക്ക് ശേഷം ഡോ.ജോ ജോസഫിന്റെ ഓ.പി ഉണ്ടായിരിക്കുന്നതാണെന്ന് സോഷ്യൽ മീഡിയ; സീറ്റ് കിട്ടാത്തതിന്റെ പേരിൽ മറുകണ്ടം ചാടിയ കെ വി തോമസ് കണ്ടം വഴി ഓടി; വൈറലായി തിരഞ്ഞെടുപ്പ് ട്രോളുകൾ

Spread the love

സ്വന്തം ലേഖകൻ

തൃക്കാക്കര: ഉച്ചയ്ക്ക് ശേഷം ഡോ.ജോ ജോസഫിന്റെ ഓ.പി ഉണ്ടായിരിക്കുന്നതാണെന്ന അറിയിപ്പുമായി സോഷ്യൽ മീഡിയ.

വിജയിച്ചവരെയും തോറ്റവരേയും ഉൾപ്പെടുത്തി രസകരമായ ട്രോളുകളാണ് രാവിലെ മുതൽ സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ പരാജയപ്പെട്ട ഡോക്ടർ ജോ ജോസഫിനെ ട്രോളിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഫലത്തിൽ നിരാശയായതിനാൽ ജോ ജോസഫിന്റെ ഓ. പി ഉച്ചക്ക് ശേഷം ഉണ്ടായിരിക്കുന്നതാണെന്ന് ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള ട്രോളുകൾ ഇതിനോടകം വൈറലായിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന് മുൻപ് സി പി എം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുത്തതിനെത്തുടർന്ന് കോൺ​​ഗ്രസിൽ അച്ചടക്ക നടപടി നേരിട്ട കെ.വി തോമസിനെതിരെയും ട്രോളുകൾ നിറഞ്ഞിട്ടുണ്ട്. സീറ്റ് കിട്ടാത്തതിന്റെ പേരിൽ മറുകണ്ടം ചാടിയ കെ വി തോമസ് കണ്ടം വഴി ഓടി എന്നാണ് പറയുന്നത് .

വോട്ടിംഗ് നില..

ഉമാ തോമസ് 72767

ജോ ജോസഫ് 47752

എ എൻ രാധാകൃഷ്ണൻ 12955

അനിൽ നായർ 100

ജോമോൻ ജോസഫ് 384

സി പി ദിലീപ് നായർ 36

ബോസ്കോ കളമശേരി 136

മന്മഥൻ 101

നോട്ട 1111