video
play-sharp-fill

മുപ്പതു വെള്ളിക്കാശിനു വേണ്ടി യുഡിഎഫിനെ ഒറ്റുകൊടുത്ത കെ.വി.തോമസ് മൂരാച്ചി;തിരുത മീനുമായി കെ.വി.തോമസിന്റെ വീടിന് മുന്നിൽ  യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം; കെ.വി. തോമസിന്റെ ഫെയ്സ്ബുക്ക്  പേജ് അപ്രത്യക്ഷമായി

മുപ്പതു വെള്ളിക്കാശിനു വേണ്ടി യുഡിഎഫിനെ ഒറ്റുകൊടുത്ത കെ.വി.തോമസ് മൂരാച്ചി;തിരുത മീനുമായി കെ.വി.തോമസിന്റെ വീടിന് മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം; കെ.വി. തോമസിന്റെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായി

Spread the love

സ്വന്തം ലേഖിക

കൊച്ചി: തൃക്കാക്കരയിൽ യുഡിഎഫിന്റെ കനത്ത മുന്നേറ്റം വ്യക്തമായതോടെ കെ.വി.തോമസിനെതിരെ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ. വോട്ടെടുപ്പ് കേന്ദ്രത്തിന് മുന്നിലെ തോമസിന്റെ പോസ്റ്റുകൾ കത്തിച്ച പ്രവർത്തകർ, അദ്ദേഹത്തിന്റെ വീടിനു സമീപം തിരുത മീനുമായി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ വീടിന് പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി

കെ.വി.തോമസിന്റെ വീടിന് സമീപം കോൺഗ്രസ് പ്രവർത്തകർ തിരുത മീനുമായി പ്രകടനം നടത്തിയപ്പോൾ
വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിനു മുന്നിൽ ഒത്തുകൂടിയ യുഡിഎഫ് പ്രവർത്തകർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ച കെ.വി.തോമസിനെതിരായ മുദ്രാവാക്യമാണ് ഏറെയും മുഴക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മുപ്പതു വെള്ളിക്കാശിനു വേണ്ടി യുഡിഎഫിനെ ഒറ്റുകൊടുത്ത കെ.വി.തോമസ് മൂരാച്ചി’, ‘പി.ടി.തോമസ് നേതാവേ, ഉമചേച്ചി നേതാവെ, ധീരതയോടെ നയിച്ചോളു, അങ്ങേയ്ക്കായിരം അഭിവാദ്യങ്ങൾ’, ‘യുഡിഎഫ് മുന്നോട്ട്, മുഖ്യൻ വന്നു മന്ത്രിമാർ വന്നു ഇതുപോലൊരു ഗതികേട് കേരളമക്കൾ കണ്ടിട്ടില്ല അയ്യയ്യേ ഇത് നാണക്കേട് കേരള ജനതയ്ക്ക് അപമാനം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കൂടുതലും ഉയർന്നു കേട്ടത്.

തിരുത മീനുമായി കെ.വി.തോമസിനെതിരെ പ്രകടനം നടത്തുന്ന യുഡിഎഫ് പ്രവർത്തകർ
അതേസമയം, കെ.വി. തോമസിന്റെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായി. സമൂഹമാധ്യമങ്ങളിൽനിന്നുള്ള ആക്ഷേപം രൂക്ഷമായതോടെ താൽക്കാലികമായി ഡലീറ്റ് ചെയ്തതാണ് എന്നാണ് വിലയിരുത്തൽ.

അതേസമയം, പതിനായിരത്തിനപ്പുറത്തേക്ക് ലീഡ് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെ.വി.തോമസ് പറഞ്ഞു. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്. കേരളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ല. നിരാശയില്ല. തന്റെ നിലപാടിൽ മാറ്റമില്ലെന്നും കെ.വി.തോമസ് പറഞ്ഞു.