
വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ തസ്‌തികയിലെ റാങ്ക് ലിസ്റ്റുകള്‍ ഇന്ന് പി.എസ്.സി പ്രസിദ്ധീകരിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ തസ്‌തികയിലെ റാങ്ക് ലിസ്റ്റുകള്‍ ഇന്ന് പി.എസ്.സി പ്രസിദ്ധീകരിക്കും. 14 ജില്ലകളിലുമായി ആകെ 11,571 പേര്‍ റാങ്ക് ലിസ്റ്റുകളിലുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് നിയമന ശുപാര്‍ശ നടത്തും.
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് ജൂണ്‍ 4 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയ്‌ക്ക് തിരുവനന്തപുരം ജില്ലയില്‍ സെന്റര്‍ നമ്ബര്‍ 1006, കമലേശ്വരം ഗവ. എച്ച്.എസ്.എസ് (സെന്റര്‍ 2) കേന്ദ്രത്തില്‍ ഹാജരാകേണ്ട രജിസ്റ്റര്‍ നമ്ബര്‍ 101111 മുതല്‍ 101310 വരെയുള്ളവര്‍ മണക്കാട് ഗവ. വൊക്കേഷണല്‍ ആന്‍ഡ് എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സില്‍ (സെന്റര്‍ 3) പരീക്ഷ എഴുതണം.
അഭിമുഖം
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാദ്ധ്യമം) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം പി.എസ്.സി കോട്ടയം ജില്ലാ ഓഫീസില്‍ 3 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12നും നടത്തും. തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (തമിഴ്) ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – ഒന്നാം എന്‍.സി.എ. പട്ടികജാതി ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) – രണ്ടാം എന്‍.സി.എ.- എല്‍.സി./എ.ഐ (426/2021) തസ്തികകളിലേക്ക് 8 ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ നടത്തും.