video
play-sharp-fill
പൊലീസിന് പിഴയടച്ച് മടുത്തു; മദ്യപിക്കാൻ പോകാൻ ബസ്സിൽ സൗജന്യ യാത്ര അനുവദിക്കണം; കളക്ടറോട് ചെങ്കോട്ടയ്യൻ

പൊലീസിന് പിഴയടച്ച് മടുത്തു; മദ്യപിക്കാൻ പോകാൻ ബസ്സിൽ സൗജന്യ യാത്ര അനുവദിക്കണം; കളക്ടറോട് ചെങ്കോട്ടയ്യൻ


സ്വന്തം ലേഖകൻ

മറയൂർ: കളക്ടർക്ക് വ്യത്യസ്ത നിവേദനവുമായി കർഷകൻ. തങ്ങളുടെ ഗ്രാമത്തിൽ സർക്കാരിന്റെ മദ്യവിൽപനശാല ഇല്ല. അതിനാൽ ദൂരെയുള്ള മദ്യശാലകളിൽ പോകാൻ സൗജന്യ ബസ് പാസ് നൽകണമെന്നാണ് കർഷകന്റെ ആവശ്യം. തമിഴ്നാട് ഈറോഡ് ജില്ലയിലെ വെള്ളോട്ടം വസന്തപുരം സ്വദേശിയായ കർഷകൻ ചെങ്കോട്ടയ്യനാണ് ബസ് പാസിനായി ഈറോഡ് കലക്ടർക്കു അപേക്ഷ നൽകിയത്. നിലവിൽ ദൂരെയുള്ള മദ്യഷോപ്പിലേക്ക് ബൈക്കിലാണ് യാത്ര ചെയ്യുന്നത്. എന്നാൽ മദ്യപിച്ച് വരുമ്പോൾ പൊലീസ് പിടികൂടി പലതവണ പിഴ അടപ്പിച്ചു. തന്റെ ഗ്രാമത്തിൽ മദ്യഷോപ് തുടങ്ങുകയോ മദ്യം വാങ്ങാൻ പോകാനുള്ള ബസ് പാസ് അനുവദിക്കുകയോ ചെയ്യണമെന്നതാണ് ചെങ്കോട്ടയ്യന്റെ ആവശ്യം.