
വനിതാ കണ്ടക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് യാത്രക്കാരൻ്റെ വക മർദ്ദനം; മൂക്കിന്റെ പാലം ഒടിഞ്ഞ കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ചികിത്സയിൽ
സ്വന്തം ലേഖകൻ
കോട്ടയം: വനിതാ കണ്ടക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് യാത്രക്കാരൻ്റെ വക മർദ്ദനം.
മൂക്കിന്റെ പാലം ഒടിഞ്ഞ ചിങ്ങവനം സ്വദേശിയായ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ചിങ്ങവനം പുതുപ്പറമ്പിൽ സനൽ കുമാറി (48) നെയാണ് പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷം കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു സംഭവങ്ങൾ. ഓട്ടോറിക്ഷയിൽ സ്റ്റാൻഡിൽ വന്നിറങ്ങിയ ജേക്കബ് വനിതാ കണ്ടക്ടറെ ശല്യം ചെയ്തു. തുടർന്ന് , ഡ്രൈവർ സനൽകുമാർ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
ഇതോടെ ജേക്കബ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന
എസ്.ഐ ഐ.സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി.
Third Eye News Live
0