
കട്ടപ്പനയിൽ മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത നാല് യുവാക്കൾ പിടിയിൽ; മിസ്ഡ് കോളിലൂടെ യുവതിയെ പരിചയപ്പെട്ട പ്രതികളിൽ ഒരാൾ വീട്ടിലെത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു; ദൃശ്യങ്ങൾ കൈമാറിയതോടെ സുഹൃത്തുക്കൾ ഓരോരുത്തരായി എത്തി യുവതിയെ പീഡിപ്പിച്ചു; സഹോദരങ്ങളടക്കമുള്ള പ്രതികളെ ഇടുക്കി പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് മണിക്കൂറുകൾക്കകം പിടികൂടി കട്ടപ്പന ഡിവൈഎസ്പിയും സംഘവും
സ്വന്തം ലേഖകൻ
കട്ടപ്പന: മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് യുവാക്കൾ പിടിയിൽ.
ചെങ്കര സ്വദേശി, അമ്പലത്തുങ്കൽ സ്വദേശികളായ ആൽബിൻ, എബിൻ അയ്യപ്പൻകോവിൽ സ്വദേശി റെനി എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിസ്ഡ് കോളിലൂടെ യുവതിയെ പരിചയപ്പെട്ട പ്രതികളിലൊരാൾ വീട്ടിലെത്തുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കൂട്ടുകാർക്ക് നല്കുകയും അവർ ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ പരാതിയിന്മേൽ അന്വേഷണം നടത്തിയ ഡി വൈ എസ് പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി വിവാഹിതയാണ്. മാനസീക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഇവരെന്ന് നാട്ടുകാർ പറഞ്ഞു.
ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിൽ എസ് എച്ച് ഒ വിശാൽ ജോൺസൺ എസ് ഐ ദിലീപ് കുമാർ കെ, സി പി ഒ മാരായ അരുൺ, കൃഷ്കുമാർ, ബിപിൻ ദിവാകരൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.