
വീട്ടിൽ കളിച്ച് കൊണ്ടിരുന്ന രണ്ട് വയസുകാരൻ ഷോക്കേറ്റ് മരിച്ചു
സ്വന്തം ലേഖിക
മലപ്പുറം: വീട്ടിൽ കളിച്ച് കൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം മൂക്കുതലയിൽ പിടാവനൂർ കല്ലുംപുറത്ത് വളപ്പിൽ വിഷ്ണുവിന്റെ മകൻ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.
വീടിനകത്ത് കളിച്ച് കൊണ്ടിരിക്കെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീണ ത്രിലോകിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച കാലത്ത് ചങ്ങരംകുളം പെലിസ് ഇൻക്വസ്റ്റ്നടത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. മാതാവ് സ്നേഹ.
Third Eye News Live
0