
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആര്‍ത്തി പണ്ടാരങ്ങള് ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ; ഒരു തരത്തിലുള്ള അഴിമതിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം; തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആര്‍ത്തി പണ്ടാരങ്ങള് ഉണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ചിലര്‍ അഴിമതി തങ്ങളുടെ അവകാശമാണെന്ന് കരുതുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെടണം.സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി എടുക്കും. ഒരു തരത്തിലുള്ള അഴിമതിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0