
ജാമ്യോപാധി ലംഘിച്ചോ; തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗങ്ങള്‍ പൊലീസ് വീണ്ടും പരിശോധിക്കുന്നു
സ്വന്തം ലേഖിക
കൊച്ചി :തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗങ്ങള്‍ പൊലീസ് വീണ്ടും പരിശോധിക്കുന്നു. കോടതി ഉത്തരവിലെ ജാമ്യ ഉപാധി ലംഘനമുണ്ടായോ എന്നാണ് പരിശോധിക്കുന്നത്. പത്ര സമ്മേളനമടക്കം എല്ലാ പരിപാടികളുടെയും ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിട്ടും തൃക്കാക്കരയില്‍ ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത, പി സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലാണ് പി സി ജോര്‍ജ് തൃക്കാക്കരയില്‍ ഏതെങ്കിലും ജാമ്യ ഉപാധി ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ പൊലീസിന് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
Third Eye News Live
0