video
play-sharp-fill

കണ്ണൂർ ജില്ല ആശുപത്രിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു ; കുഞ്ഞിനെയെടുക്കാതെ യുവതി നാട്ടിലേക്ക് മടങ്ങി, യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ ജില്ല ആശുപത്രിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു ; കുഞ്ഞിനെയെടുക്കാതെ യുവതി നാട്ടിലേക്ക് മടങ്ങി, യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love


സ്വന്തം ലേഖിക

കണ്ണൂർ:നവജാതശിശുവിനെ ജില്ലാ ആശുപത്രിയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. കണ്ണൂർ ഉളിക്കൽ സ്വദേശിനിയാണ് സ്വന്തം കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് പോയത്. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. ഉളിക്കൽ സ്വദേശിനിയായ ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ മെയ് 25ന് വീട്ടിൽ നിന്നും​ തനിച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് ഇവർക്ക് പ്രസവ വേദന അ‌നുഭവപ്പെട്ടത്.

ആശുപത്രിയിലേക്ക് വീട്ടിൽ നിന്നും സ്വകാര്യബസിൽ കണ്ണൂരിലേക്ക് തിരിച്ച ഇവർക്ക് ബസിൽ നിന്നും പ്രസവ വേദന അനുഭവപ്പെടുകയും ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് പിങ്ക് പൊലിസ് ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ആശുപത്രിയിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയ യുവതി കുഞ്ഞിനെയെടുക്കാതെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ജില്ലാ ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനാണ് കുഞ്ഞിനെ ഏറ്റെടുത്തത്.

പ്രസവിച്ച അന്നുതന്നെ ഇവർ കുഞ്ഞിനെ വേണ്ടെന്ന്‌ അറിയിച്ചിരുന്നു. മെയ് 27നാണ് ഇവർ രേഖകളിൽ ഒപ്പുവയ്ക്കാതെ ആശുപത്രിയിൽ നിന്നുംമടങ്ങിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.