
പതിനെട്ടുകാരന്റെ അപ്രതീക്ഷിത വിയോഗം കൂട്ടുകാരോടൊപ്പം കിണര്‍ പണിക്കുപോയ സമയത്ത്; അവധി ദിവസങ്ങളില്‍ പണിക്ക് പോയി അച്ഛനെ സഹായിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിൽ നാടും നാട്ടുകാരും; പ്ലസ്ടു റിസള്‍ട്ടിനായി കാത്തിരിക്കാൻ ഉണ്ണി ഇനിയില്ല
സ്വന്തം ലേഖിക
ഇടുക്കി: അവധി ദിവസങ്ങളില്‍ പണിക്ക് പോയി അച്ഛനെ സഹായിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും.
പ്ലസ്ടു റിസള്‍ട്ട് കാത്തിരുന്ന വീട്ടിലെത്തിയത് വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത. പ്ലസ് ടു പരീക്ഷയെഴുതി റിസല്‍ട്ടിനായി കാത്തിരിക്കുമ്പോഴാണ് കൃഷ്ണകുമാറിന്റെ അപ്രതീക്ഷിത വിയോഗം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജാക്കാട് അടിവാരം വരാപ്പിള്ളില്‍ സുനില്‍ കുമാറിന്റെ മകന് കൃഷ്ണകുമാര്‍(ഉണ്ണി – 18) ആണ് മരിച്ചത്. കിണര്‍ നിര്‍മ്മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റാണ് യുവാവിന്റെ ദാരുണാന്ത്യം.
പൊട്ടന്‍കാട്ടില്‍ റിംഗ് ഇറക്കിയ കിണറിലെ വെള്ളം വറ്റിക്കുന്നതിനായി ഉപയോഗിച്ച മോട്ടോറില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാജകുമാരി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് ടു പരീക്ഷയെഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു കൃഷ്ണകുമാര്‍. അവധി ദിവസങ്ങളില്‍ പിതാവിനെ സഹായിക്കാറുള്ള കൃഷ്ണകുമാര്‍ കൂട്ടുകാര്‍ക്കൊപ്പം പണിക്കുപോയ സമയത്തായിരുന്നു അപകടം.
രാജാക്കാട് പൊലീസ് മേല്‍ നടപടി സ്വീകരിച്ചു. അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്കരിക്കും.