
കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; പിടിച്ചെടുത്തത് 67 ഗ്രാം എംഡിഎംഎ
സ്വന്തം ലേഖിക
കായംകുളം: കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. വെളുപ്പിന് അഞ്ച് മണിയോടുകൂടിയാണ് ദമ്പതികൾ കായംകുളത്തെത്തിയത്.
എസ് പിയുടെ സ്‌പെഷ്യൽ സ്‌കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിൽ വ്യാപകമായി എംഡിഎംഎ പിടികൂടുന്നത് ആശങ്ക പരത്തുന്നുണ്ട്. 150 ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്ച്ചക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0