മഞ്ഞില്‍മൂടി ഹൈറേഞ്ച്; കണ്ണിന് കുളിര്‍മയെങ്കിലും വാഹനയാത്ര ദുരിതം; ഡ്രൈവർമാരുടെ കാഴ്ച്ച മറയ്ക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു
സ്വന്തം ലേഖകൻ
മുണ്ടക്കയം: സൂര്യന്‍ കാണാമറയത്തായതോടെ മലമുകളിലും ചെരുവുകളിലും ഒതുങ്ങി നിന്ന മൂടല്‍മഞ്ഞ് ഹൈറേഞ്ചിലെ ജനവാസ മേഖലകളെയും പാതകളെയും മൂടി.
ശക്തമായി പെയ്യുന്ന മഴയ്ക്കുള്ള ഇടവേളയിലെത്തുന്ന മൂടല്‍മഞ്ഞ് ഡ്രൈവരുമാരുടെ കാഴ്ച മറയ്ക്കുന്ന അവസ്ഥയിലാണ്. ദേശീയ പാതയില്‍ ഹൈറേഞ്ച് പാതയുടെ തുടക്കമായ മരുതുംമൂട് മുതല്‍ കുട്ടിക്കാനം വരെ യാത്രയില്‍ മൂടല്‍ മഞ്ഞ് വാഹന യാത്രക്കാരെ ഏറെ അപകട ഭീഷണിലാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴയില്ലാത്ത സമയങ്ങളില്‍ സാധാരന പുലര്‍ച്ചെയാണ് കൂടുതലായി പാതയിലേയ്ക്ക് മഞ്ഞ് ഇറങ്ങുന്നത്. പുലര്‍ച്ചെ ഇറങ്ങുന്ന മഞ്ഞ് സൂര്യപ്രകാശം കണ്ട് തുടങ്ങുമ്പോള്‍ മാഞ്ഞുതുടങ്ങും.
എന്നാല്‍ കുറെ ദിവസങ്ങളായി കടുത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ദേശീയപാതയില്‍ റോഡ് പരിചയമില്ലാത്ത അന്യസംസ്ഥാന യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ മൂടല്‍മഞ്ഞ് ഡ്രൈവിംഗിന് ഭീഷണി സൃഷ്ടിക്കുന്നു. രാത്രികാലങ്ങളില്‍ വാഹനങ്ങളുടെ ലൈറ്റുകളില്‍ നിന്ന് വെളിച്ചം മഞ്ഞില്‍ തട്ടി റിഫ്ളക്‌ട് ചെയ്യുന്നതോടെ ഇരട്ടി ദുരിതമാകും.
വളവുകളിലെ റിഫ്ളക്ടറുകളുടെ അഭാവും ഡ്രൈവിംഗിനെ ബാധിക്കാറുണ്ട്. കൊടുംവളവുകളില്‍ പോലും റിഫ്ളക്ടുകള്‍ ഇല്ല. ഒട്ടുമിക്ക ഡ്രൈവര്‍മാരും ഡിവൈഡര്‍ ലൈനുകളെ ആശ്രയിച്ചാണ് ഡ്രൈവിംഗ് നടത്തുന്നത്.
കനത്ത മൂടല്‍മഞ്ഞ് ഡ്രൈവര്‍മാര്‍ക്ക് ദുരിതമെങ്കിലും ഇത് ആസ്വദിക്കാന്‍ നിരവധി പേരാണ് മേഖലയിലേയ്ക്ക് എത്തുന്നത്. ദൂര കാഴ്ചകള്‍ മറയ്ക്കുമെങ്കിലും മൂടല്‍ മഞ്ഞില്‍ പൊതിഞ്ഞ് നില്‍ക്കുന്ന ഹൈറേഞ്ച് മനസിനും കണ്ണിനും കുളിര്‍മ്മയാണ്.