നിങ്ങൾ സ്മാർട്ട്ഫോൺ അരികില്‍ വെച്ച് ഉറങ്ങുന്നവരാണൊ?കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍
സ്വന്തം ലേഖിക
കൊച്ചി :സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് നാം തിരിച്ചറിയണം.കുട്ടികള്‍ ഉള്‍പ്പടെ മിക്ക ആളുകളും കിടന്നുറങ്ങുന്നത് ഫോണ്‍ അരികില്‍ വെച്ചിട്ടായിരിക്കും. ഈ ശീലം മാറ്റേണ്ടതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഫോണില്‍ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നവയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിലര്‍ ഉറങ്ങുന്നതിന് മുൻപ് പാട്ട് കേള്‍ക്കാനും വിഡിയോകള്‍ കാണാനും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറുണ്ട്. അത്തരക്കാര്‍ ഉപയോഗശേഷം ഫോണ്‍ മാറ്റി വെയ്ച്ചിട്ട് ഉറങ്ങാന്‍ ശ്രദ്ധിക്കണമെന്നതാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം
സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍. ഇത് മസ്തിഷ്ക്ക അര്‍ബുദത്തിന് കാരണമായേക്കാം. ഫോണില്‍ നിന്നുള്ള എല്‍ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടാകാം