video
play-sharp-fill

തട്ടുകടയിൽ അക്രമം; വാഹനം ഇടിപ്പിച്ച് എസ് ഐയെ പരിക്കേൽപ്പിച്ചു; ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

തട്ടുകടയിൽ അക്രമം; വാഹനം ഇടിപ്പിച്ച് എസ് ഐയെ പരിക്കേൽപ്പിച്ചു; ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: തട്ടുകടയിൽ അക്രമം നടത്തുകയും കാറിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച പൊലീസ് വാഹനത്തിൽ ഇടിപ്പിച്ച് എസ്ഐയെ പരു ക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ ആല പ്പുഴ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ മൂന്ന് പേരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു.

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം വെൺമണി റെനീഷ് രാജൻ (29), സുഹൃത്തുക്കളായ സേതു (39), അനിൽകുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.
ചങ്ങനാശേരി കൺട്രോൾ റൂം എസ്ഐ പി.മാത്യുവിനാണു പരു ക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16നു രാത്രി എട്ടരയോടെയാണു സംഭവം. കോട്ടയം നഗരത്തിൽ തട്ടുകടയിൽ അക്രമം നടത്തുകയും ഉടമയെ മർദിക്കുകയും ചെയ്ത സംഘം കാറിൽ ചങ്ങനാശേരി ഭാഗത്തേക്കു രക്ഷപ്പെടുക യായിരുന്നു.

വയർലെസ് സന്ദേശം ലഭിച്ച എസ്ഐ ചിങ്ങവനത്തിനു സമീ പം അക്രമികളുടെ കാറിനു വിലങ്ങനെ ജീപ്പിട്ടു തടഞ്ഞെങ്കിലും അക്രമിസംഘം ജീപ്പിൽ കാറിടിപ്പിച്ച ശേഷം മുന്നോട്ടുപോയി.

എസ്ഐയുടെ നെറ്റിക്കും മൂക്കിനും മുറിവേറ്റു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. ആർ.ജിജു കാറിനെ പിന്തുടർന്ന് ചങ്ങനാശേരി എസ്ബി കോളജിനു സമീപം പ്രതികളെ കസ്റ്റഡി യിലെടുത്തു. തട്ടുകടയിൽ അക്രമം നടത്തിയതിനും ഉടമയെ മർദിച്ചതിനും കോട്ടയം വെസ്റ്റ് പൊലീസിലും പ്രതികൾക്കെതിരെ കേസുണ്ട്.