
ശമ്പളത്തില്‍നിന്ന് വായ്പ തുക പിടിച്ചിട്ടും കെഎസ്ആര്‍ടിസി ബാങ്കില്‍ പണം അടച്ചില്ല; കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്
സ്വന്തം ലേഖകൻ
ഹരിപ്പാട്: ശമ്പളത്തില്‍നിന്ന് വായ്പ തുക പിടിച്ചിട്ടും കെഎസ്ആര്‍ടിസി ബാങ്കില്‍ പണം അടയ്ക്കാതിരുന്നതിനെതുടര്ന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്. കലവൂര്‍ സ്വദേശി രാജീവ് കുമാറിനാണ് ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയത്. ഇയാളുടെ ശമ്പളത്തില്‍നിന്ന് ഹരിപ്പാട് ഡിപ്പോ വായ്പാ തുക പിടിച്ചിരുന്നു. പക്ഷേ കഴിഞ്ഞ അഞ്ചുമാസവും ഈ തുക ബാങ്കില്‍ അടച്ചില്ല. ഇതേത്തുടര്‍ന്നാണ് ബാങ്കിന്റെ നടപടി.
രണ്ടാഴ്ചയ്ക്കുള്ളില്‍ വായ്പ തുക മുഴുവന്‍ അടയ്ക്കണമെന്നാണ് ബാങ്കിന്റെ നിര്‍ദേശം. പണമില്ലാത്തതുകൊണ്ടാണ് വായ്പ അടയ്ക്കാതിരുന്നത് എന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ ന്യായീകരണം. തുടക്കത്തില്‍ ബാങ്കില്‍ നേരിട്ടായിരുന്നു പണം അടച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ശമ്പളം കൃത്യസമയത്ത് ലഭിക്കാതെ വന്നതോടെ അടവ് മുടങ്ങാന്‍ തുടങ്ങി. ഇതോടെ ബാങ്ക് നേരിട്ട് കെഎസ്ആര്‍ടിസി ഡിപ്പോ വഴി ശമ്ബളത്തില്‍ നിന്നു വായ്പ തിരിച്ചുപിടിക്കാന്‍ കത്തു നല്കി.
എന്നാല്‍, കഴിഞ്ഞ അഞ്ചുമാസമായി ഡിപ്പോയില്‍നിന്ന് പണം ലഭിച്ചിട്ടില്ലെന്നും വായ്പ തുക മുഴുവന്‍ 15 ദിവസത്തിനുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നും കാണിച്ച് കഴിഞ്ഞദിവസം ബാങ്ക് നോട്ടിസ് അയയ്ക്കുകയായിരുന്നു.