
കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം; മുഖ്യമന്ത്രി ഇടപെട്ടാലെ ശമ്പള പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ: കെ ബി ഗണേഷ് കുമാര്‍
സ്വന്തം ലേഖകൻ
കണ്ണൂര്‍: കെ എസ് ആര്‍ ടി സി യെ രക്ഷിക്കാന്‍ ഗതാഗത വകുപ്പ് സി പി എം ഏറ്റെടുക്കുന്നത് നന്നാവുമെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ.
ശമ്പള പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. തനിക്ക് മന്ത്രിയാകാന്‍ ഒരു താത്പര്യവും ഇല്ല എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ മന്ത്രിയായിരുന്ന സമയത്ത് സര്‍ക്കാര്‍ സഹായം ഇല്ലാതെ ശമ്പളവും പെന്‍ഷനും കൊടുത്തു. ആവശ്യം ഇല്ലാത്ത ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കെഎസ്‌ആര്‍ടിസി പൂട്ടണമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, കെഎസ്‌ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പളം കൊടുത്തു തുടങ്ങുമെന്ന് ഗാതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി 30 കോടി രൂപ സര്‍ക്കാര്‍ നല്‍കും. മാനേജ്മെന്റിന് മാത്രമായ് ആവശ്യമുള്ള തുക സമാഹരിക്കാാന്‍ ആകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇതിനായുള്ള അപേക്ഷ ഇന്ന് തന്നെ ധനവകുപ്പിന് നല്‍കും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി, സര്‍ക്കാര്‍ വാക്ക് വിശ്വസിക്കാതെ സമരത്തിലേയ്ക്ക് പോയ കെഎസ്‌ആര്‍ടിസി ജീവനക്കാരോട് വിട്ടുവീഴ്ചയില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് സര്‍ക്കാരും ഗതാഗത മന്ത്രിയും. ഏതാണ്ട് ഒരു മാസം വൈകിയെങ്കിലും സ്കൂള്‍ തുറക്കും മുൻപ് ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുമെന്നുറപ്പായി.
നേരത്തേ നല്‍കിയ 30 കോടിക്ക് പുറമെയാണ് 30 കോടി രൂപ കൂടി സര്‍ക്കാര്‍ നല്‍കുന്നത്. അതിനായി ഇന്ന് തന്നെ ഔദ്യോഗികമായി അപേക്ഷ നല്‍കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.