കോട്ടയം കോടിമതയിൽ ടൂറിസ്റ്റ് ബസും കോഴികളെ കയറ്റി വന്ന മിനി വാനും കൂട്ടിയിടിച്ചു; വാനിലെ ഡ്രൈവർക്ക് പരിക്കേറ്റു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോടിമതയിൽ ടൂറിസ്റ്റ് ബസും കോഴികളെ കയറ്റി വന്ന മിനി വാനും കൂട്ടിയിടിച്ച് അപകടം

അപകടത്തിൽ വാനിലെ ഡ്രൈവർക്ക് പരിക്കേറ്റു. രാവിലെ 7.30 ഓടെയാണ് കോട്ടയം ഭാഗത്ത് നിന്നും ചങ്ങനാശ്ശേരിഭാഗത്തേക്ക്‌ പോവുകയായിരുന്ന ടൂറിസ്റ്റ് ബസും,ചങ്ങനാശ്ശേരി ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാനിലെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രഥമിക നിഗമനം.

അപകടത്തെ തുടർന്ന് എം സി റോഡിൽ അരമണിക്കൂറിലേറെ ഗതാഗത തടസ്സം ഉണ്ടായി. പരിക്കേറ്റ ഡ്രൈവറെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.