സോളാര്‍ കേസ്; കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് സിബിഐ

സോളാര്‍ കേസ്; കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് സിബിഐ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോളാര്‍ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മൊഴിയെടുത്തു.

സിബിഐ സംഘമെത്തിയാണ് മൂന്നു ദിവസം മുൻപ് തിരുവനന്തപുരത്ത് വച്ച്‌ ഗണേഷ് കുമാറിന്റെ മൊഴിയെടുത്തത്. പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ചും ഗണേഷ് കുമാറിനോട് ചോദിച്ചറിഞ്ഞു. ഗണേഷിന്റെ പി എയെയും സിബിഐ സംഘം ചോദ്യം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ ഗണേഷിന്റെ മുന്‍ പിഎ പ്രദീപ് കോട്ടത്തലക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സോളാര്‍പീഡന കേസില്‍ ഹൈബി ഈഡന്‍ എംപിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ഹൈബി ഈഡന്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. സോളാര്‍ പീഡനക്കേസില്‍ ആറു കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ പദ്ധതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളം രാഷ്ട്രീയ നേതാക്കാളും പീഡനിച്ചുവെന്നാണ് പരാതി.

ഹൈബി ഈഡന്‍ എംഎല്‍എയായിരുന്നപ്പോള്‍ മണ്ഡലത്തിലെ സോളാര്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ പോയപ്പോള്‍ എംഎല്‍എ ഹോസ്റ്റല്‍ മുറിയില്‍ വച്ച്‌ പീഡിച്ചുവെന്നാണ് കേസ്. 2012 ഡിസംബര്‍ 9ന് പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ മുറിയില്‍ പരാതിക്കാരിയുടെ സാനിധ്യത്തില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഹൈ‍ബി ഈ‍ഡൻ്റെ ചോദ്യ ചെയ്യല്‍.

കൊച്ചി സെന്‍ട്രല്‍ പി.ഡബ്യു.ഡി ഗസ്റ്റ് ഹൗസിലായിരുന്നു മൊഴിയെടുത്തത്. ഒരു മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യല്‍. ഹൈബി ഈഡൻ്റെ വിശദീകരണം പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി, ബിജെപി നേതാവ് അബ്ദുള്ളകുട്ടി സഹിതം കേസില്‍ പ്രതികളാണ്.
ഉമ്മന്‍ചാണ്ടിക്കെതിരായ കേസില്‍ ക്ലിഫ് ഹൗസിലും സിബിഐ തെളിവെടുത്തിരുന്നു. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളായ ചോദ്യം ചെയ്യാനുള്ള അടുത്ത ഘട്ടത്തിലേക്ക് സിബിഐ കടന്നിരിക്കുകയാണ്.