play-sharp-fill
ആകാശവാണി മുൻ ജീവനക്കാരൻ നെയ്യാർ ഡാം ജലാശയത്തിൽ മരിച്ച നിലയിൽ

ആകാശവാണി മുൻ ജീവനക്കാരൻ നെയ്യാർ ഡാം ജലാശയത്തിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം∙ ആകാശവാണി മുൻ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാറിനെ(62) നെയ്യാർഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി.


നാടക നടനും ലളിത ഗാനങ്ങൾക്കായി സംഗീതം ചിട്ടപ്പെടുത്തിയ കലാകാരൻ കൂടിയാണ് പ്രേംകുമാർ. വ്യാഴാഴ്ച വൈകിട്ടോടെ പ്രേംകുമാറിനെ കാണാതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നെയ്യാര്‍ ഡാം മരക്കുന്നം ജലാശയത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഉഷാ കുമാരിയാണ് ഭാര്യ. മക്കള്‍: അപർണ, വീണ.