കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി;വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു; അത്ഭുതകരമായി രക്ഷപെട്ട് കുടുംബം ; കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കുമളി: കുമളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

വാഹനത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ ആറു മണിയോടെ കുമളിക്ക് സമീപം ചെളിമടയില്‍ ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുകച്ചാലില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകാനായി ഇതുവഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്.

പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ദേശീയ പാതയില്‍ നിന്നും പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തില്‍ നിന്നാണ് ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്ത് ചാടിയത്.

ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണതിനാല്‍ കാറിന്റെ ഗ്ലാസ് ഉള്‍പ്പെടെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു