
കോട്ടയം ജില്ലയിൽ നാളെ (11/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മെയ് 11 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, മുണ്ടകം, പള്ളിപ്പുറം മാമ്മൂട്, തറേപ്പടി, കുഴിയാലിപ്പടി, എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പോപ്പുലർ , ഞാറ്റുകാല, പറാൽ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
3) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം No. 2, പ്ലാമൂട്, ചകിരി, സെമിനാരി, നേര്യാത്ര കമ്പനി, കാവാലം കമ്പനി, പള്ളത്ര ഐസ് പ്ലാന്റ്, യുണൈറ്റഡ് റബ്ബർ, ഈപി റബ്ബർ, എ ജെ എസ് റബ്ബർ, ഏദൻ റബ്ബഴ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
4) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, കുറ്റിയേക്കവല, പൂഴിക്കനട, പെരുംപുഴ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
5) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംങ് ക്ലിയറൻസ് വരുന്ന ചൂരക്കുറ്റി, റബർവാലി, കന്നുകുഴി, പെരുങ്കാവ് No:2, ചാണ്ടീസ് വില്ല, ചാണ്ടീസ് ഹോംസ് ,കാഞ്ഞിരത്തുംമൂട് ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
6) മീനടം സെക്ഷൻ പരിധിയിൽ ഉള്ള മോസ്കോ, കുരുവികാട്, കൊല്ലംപറമ്പ്, ചേലമറ്റം പടി ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
7) തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചീരഞ്ചിറ ട്രാൻസ്ഫോർമറിന് കീഴിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
8) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറക്കുളം, മാക്കിൽ പാലം, ക്ലബ് ജങ്ഷൻ, പതിനാറിൽ ചിറ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.