play-sharp-fill
ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്ക്കന് ദാരുണാന്ത്യം; മരിച്ചത് തിരുവനന്തപുരം നേമം സ്വദേശി

ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്ക്കന് ദാരുണാന്ത്യം; മരിച്ചത് തിരുവനന്തപുരം നേമം സ്വദേശി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്ക്കന് ദാരുണാന്ത്യം.


തിരുവനന്തപുരം നേമം സ്വദേശി സതീഷ് കുമാറാണ് ജോലിക്കിടെ അപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നഗരത്തിലെ കവടിയാറിന് സമീപം അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ് കുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയിൽ സാധനങ്ങൾ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങിയാണ് സതീഷ് കുമാർ മരിച്ചത്.

സതീഷ് കുമാർ ലിഫ്റ്റിൽ കുടുങ്ങുന്നത് കണ്ട മറ്റ് ജീവനക്കാർ ബഹളംവെച്ചു. എന്നാൽ ലിഫ്റ്റിൽ നിന്ന് സതീഷ് കുമാറിനെ പുറത്തെടുക്കാൻ ഇവർക്ക് സാധിച്ചില്ല. തുടർന്ന് ഫയര്‍ഫോഴ്‌സ് എത്തി സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നേമം സ്വദേശിയായ സതീഷ് കുമാര്‍ വര്‍ഷങ്ങളായി ഇതേ കടയിലെ ജീവനക്കാരനായിരുന്നു.