video
play-sharp-fill

വയനാട് തലപ്പുഴയില്‍ അതിമാരക മയക്കുമരുന്നുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

വയനാട് തലപ്പുഴയില്‍ അതിമാരക മയക്കുമരുന്നുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

Spread the love

സ്വന്തം ലേഖിക

മാനന്തവാടി: തലപ്പുഴയില്‍ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. തലപ്പുഴ എസ്.ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായാണ് വാഹന പരിശോധന നടത്തിയത്. വരയാല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 0.23 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെയാണ് പിടികൂടിയത്.

ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 72 5485 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരിയ 38 ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ 0.94 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. പേരിയ വാഴ്പ് മേപ്പുറത്ത് വിപിന്‍ (26), കാപ്പാട്ടുമല തലക്കോട്ടില്‍ വൈശാഖ് (29), തരുവണ കുന്നുമ്മല്‍ കെ.പി ഷംനാസ് (26) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 13 എഡി 2225 ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ അനില്‍കുമാര്‍, എസ്.സി.പി.ഒമാരായ സനില്‍, രാജേഷ്, സിജോ, സി.പി.ഒ മാരായ സനൂപ്, സിജോ, ലിജോ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.