video
play-sharp-fill

പൂരാവേശത്തിൽ അലിഞ്ഞ് തൃശൂർ ;ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറുന്നു ;വാദ്യമേളങ്ങളില്‍ അമര്‍ന്ന് പതിനായിരങ്ങള്‍

പൂരാവേശത്തിൽ അലിഞ്ഞ് തൃശൂർ ;ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറുന്നു ;വാദ്യമേളങ്ങളില്‍ അമര്‍ന്ന് പതിനായിരങ്ങള്‍

Spread the love

സ്വന്തം ലേഖിക

തൃശൂർ : പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളം പൂര നഗരിയിൽ പുരോഗമിക്കുന്നു .ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌.

മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിച്ചോട്ടില്‍ വാദ്യകലാകാരന്‍മാര്‍ അണിനിരന്നു.പെരുവനത്തിന്റെ ചെണ്ടയില്‍ ആദ്യ കോല്‍ വീണപ്പോള്‍ ചുറ്റിലുമുള്ള നടവഴിയില്‍ മേളപ്രേമികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കുംനാഥൻ ക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനടിയിലാണ് ഈ മേളം കൊട്ടിയിരുന്നത്. അങ്ങനെയാണ് ഈ ചെണ്ടമേളത്തിന് ഇലഞ്ഞിത്തറമേളം എന്ന പേര് വന്നതും. 2001ൽ ഈ ഇലഞ്ഞി മരം കടപുഴകി വീഴുകയും ആ സ്ഥാനത്ത് പുതിയ ഒരു ഇലഞ്ഞി തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സെപ്റ്റംബർ 11 ന് നട്ടതാണ്. അതിനു സമീപത്തായാണ് ഇപ്പോഴും പൂരം നാളിൽ ഈ മേളം നടക്കുന്നത്. ഈ ഇലഞ്ഞി മരത്തിൻ ചുവട്ടിലാണ് പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്ന് കരുതപ്പെടുന്നു