play-sharp-fill
അക്ഷര നഗരിയിലെ നിറസാന്നിധ്യമായിരുന്ന ഹരിച​​ന്ദ്രന്റെ  ഓർമ്മയിൽ  ഇന്ന്  ഹരിചന്ദനം

അക്ഷര നഗരിയിലെ നിറസാന്നിധ്യമായിരുന്ന ഹരിച​​ന്ദ്രന്റെ ഓർമ്മയിൽ ഇന്ന് ഹരിചന്ദനം

സ്വന്തം ലേഖകൻ
കോ​​ട്ട​​യം: ജില്ലയിലെ പൊ​​തു​​പ്ര​​വ​​ര്‍​​ത്ത​​ക​​രി​​ല്‍ ഏ​​റെ പ്രി​​യ​​ങ്ക​​ര​​നാ​​യി​​രു​​ന്ന എ​​ന്‍.​​എ​​സ്. ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഓ​​ര്‍​​മ​​യ്ക്കാ​​യി ഹ​​രി​​യു​​ടെ കൂ​​ട്ടു​​കാ​​ര്‍ ഇ​​ന്ന് ഒ​​ത്തു​​കൂ​​ടും.

“ഹ​​രി​​ച​​ന്ദ​​ന”​​മെ​​ന്ന പേ​​രി​​ലാ​​ണു കൂ​​ട്ടു​​കാ​​ര്‍ ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഓ​​ര്‍​​മ​​ക​ളു​മാ​യി വൈ​​കു​​ന്നേ​​രം ആ​​റി​​നു കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി അ​​ങ്ക​​ണ​​ത്തി​​ല്‍ ഒ​​ത്തു​​കൂ​​ടു​​ന്ന​​ത്. കോ​​ട്ട​​യം ഡി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യും മു​​ന്‍ ന​​ഗ​​ര​​സ​​ഭാ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി അ​​ധ്യ​​ക്ഷ​​നു​​മാ​​യി പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്പോ​​ഴും വി​​ശാ​​ല​​മാ​​യ സൗ​​ഹൃ​​ദ​​ത്തി​​നു​​ട​​മ​​യാ​​യി​​രു​​ന്നു ഹ​​രി​​ച​​ന്ദ്ര​​ന്‍. അ​​തി​​നാ​​ല്‍​ത്ത​​ന്നെ ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഒ​​ന്നാം ച​​ര​​മ​​വ​​ര്‍​​ഷി​​ക​​ത്തി​​ല്‍ ഒ​​ത്തു​​ചേ​​രു​​ന്ന കൂ​​ട്ടു​​കാ​​രി​​ല്‍ എ​​ല്ലാ രാ​​ഷ്‌​ട്രീ​​യ​​ത്തി​​ലു​​മു​​ള്ള പൊ​​തു​​പ്ര​​വ​​ര്‍​​ത്ത​​ക​​രും കൂ​​ട്ടു​​കാ​​രു​​മു​​ണ്ടാ​​കും.


കോ​​വി​​ഡ് ബാ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​​ന്നു വ​​ള​​രെ ആ​​ക​​സ്മി​​ക​​മാ​​യി​​രു​​ന്നു ഹ​​രി​​യു​​ടെ വേ​​ര്‍​​പാ​​ട്. കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലെ ഓ​​രോ ച​​ല​​ന​​ത്തി​​ലും പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ഹ​​രി ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ഈ ​​ഓ​​ര്‍​​മ നി​​ല​​നി​​ര്‍​​ത്തു​​ക​​യാ​​ണു കൂ​​ട്ടു​​കാ​​രു​​ടെ ല​​ക്ഷ്യം. ഹ​​രി​​ച​​ന്ദ്ര​​ന്‍റെ കൂ​​ട്ടു​​കാ​​ര്‍ എ​​ന്ന പേ​​രി​​ല്‍ രൂ​​പീ​​ക​​രി​​ച്ച വാ​​ട്സ്‌അ​​പ്പ് ഗ്രൂ​​പ്പാ​​ണ് ഹ​​രി​​ച​​ന്ദ​​ന​​ത്തി​​ന്‍റെ സം​​ഘാ​​ട​​ക​​ര്‍. വൈ​​കു​​ന്നേ​​രം ആ​​റു മു​​ത​​ല്‍ ഹ​​രി​​ച​​ന്ദ്ര​​നു​​മാ​​യി ചെ​​ല​​വ​​ഴി​​ച്ച നി​​മി​​ഷ​​ങ്ങ​​ള്‍ കൂ​​ട്ടു​​കാ​​ര്‍ പ​​ങ്കു​​വ​​യ്ക്കും. ഇ​​തോ​​ടൊ​​പ്പം ഹ​​രി ഇ​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്ന പ​​ഴ​​യ പാ​​ട്ടു​​ക​​ള്‍ കോ​​ര്‍​​ത്തി​​ണ​​ക്കി​​യ സം​​ഗീ​​ത​​നി​​ശ അ​​ര​​ങ്ങേ​​റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഓ​​ര്‍​​മ​​യ്ക്കാ​​യി ഹ​​രി പ​​ഠി​​ച്ച ഗ​​വ​​ണ്‍​മെ​​ന്‍റ് മോ​​ഡ​​ല്‍ സ്കൂ​​ളി​​നും വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്കു​മു​​ള്ള വി​​വി​​ധ സ​​ഹാ​​യ പ​​ദ്ധ​​തി​​ക​​ളു​​ടെ പ്ര​​ഖ്യാ​​പ​​ന​​വും
ന​​ട​​ക്കും.

ഹരിശ്ചന്ദ്രൻ്റെ വീട്ടിൽ രാവിലെ 9 ന്, കോട്ടയം ഗാന്ധിസ്ക്വയറിൽ രാവിലെ 9.30ന്, കോട്ടയം ഡി.സി.സിയിൽ വൈകുന്നേരം 4 ന്, വൈകിട്ട് 6ന് കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിലും അനുസ്മരണ പരിപാടികൾ നടക്കും