video
play-sharp-fill
പൊൻപള്ളി പള്ളിയിൽ വലിയ പെരുന്നാൾ;  കൊടിമരഘോഷയാത്രയും, കൊടി ഉയർത്തൽ ചടങ്ങും നടത്തി

പൊൻപള്ളി പള്ളിയിൽ വലിയ പെരുന്നാൾ; കൊടിമരഘോഷയാത്രയും, കൊടി ഉയർത്തൽ ചടങ്ങും നടത്തി

സ്വന്തം ലേഖകൻ

പൊൻപള്ളി : വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രമായ പൊൻപള്ളി പള്ളിയിൽ വലിയ പെരുന്നാൾ 2022 മെയ് 9, 10 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തപ്പെടുകയാണ്.

അതിന്റെ മുന്നോടിയായ കൊടിമര ഘോഷയാത്ര ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തെക്കനാട്ട് സാജു ഈപ്പന്റെ ഭവനാങ്കണത്തിൽ നിന്നും 15 കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിൽ എത്തിച്ചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനെ തുടർന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ റിട്രീറ്റ് സെൻറർ ഡയറക്ടറുമായ അഭി. സഖറിയാസ് മോർ പീലക്സിനോസ് തിരുമേനി കൊടി ഉയർത്തൽ കർമ്മം നിർവഹിച്ചു.

വെരി. റവ. തോമസ് ഇട്ടി കൊറെപ്പിസ്കോപ്പ കുന്നത്തയ്യാട്ട്, വെരി. റവ. മാത്യൂസ് കൊറെപ്പിസ്കോപ്പ കാവു​ങ്കൽ, വികാരി റവ. ഫാദർ ജോർജ്ജ് എം ജേക്കബ് കരിപ്പാൽ, സഹവികാരി റവ. ഫാ. ​ഗിവർ​ഗീസ് കടുങ്ങണിയിൽ, റവ. ഫാ. പോൾ വർഗീസ് വെള്ളാപ്പള്ളിൽ, ട്രസ്റ്റി ഷിജു എബ്രഹാം ചിറയിൽ, സെക്രട്ടറി വിബിൻ കെ ഫിലിപ്പ് തെക്കേനെടുംതറയിൽ, ജനറൽ കൺവീനർ ബിനു കെ മാത്യു ചെങ്ങാലിമറ്റം എന്നിവരും പങ്കെടുത്തു.