
കാറ് വില്ക്കാന് സഹായിക്കാമെന്ന് പറഞ്ഞ് അധ്യാപികയില്‍നിന്നും യൂസഡ് കാര്‍ ഷോറൂം ഉടമയില്‍ നിന്നും നാലരലക്ഷത്തോളം രൂപ തട്ടിയെടുത്ത ചങ്ങനാശേരി സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: കാര്‍ വില്‍പ്പന നടത്താനെന്ന വ്യാജേന തട്ടിപ്പു നടത്തിയ ചങ്ങനാശേരി വാഴപ്പള്ളി പാറക്കുളത്തില്‍ ജീമോന്‍ കുര്യനെ ഏറ്റുമാനൂര്‍ എസ്എച്ച്ഒ സി.അര്. രാജേഷ് കുമാറിന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കാറ് വില്ക്കാന് സഹായിക്കാമെന്ന് പറഞ്ഞ് അധ്യാപികയില്‍നിന്നും യൂസഡ് കാര്‍ ഷോറൂം ഉടമയില്‍ നിന്നും നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്.
2021 – സെപ്തംബറില്‍ ഏറ്റുമാനൂര്‍ സ്വദേശിയായ അധ്യാപികയുടെ കാര്‍, യൂസഡ് കാര്‍ ഷോമില്‍ വില്‍പ്പന നടത്താമെന്ന് പറഞ്ഞാണ് ജീമോന്‍ വാങ്ങിയത്. എഴ് ലക്ഷം രൂപയോളം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നും വായ്പയെടുത്താണ് അധ്യാപിക കാര്‍ വാങ്ങിയിരുന്നത്. ലോണ്‍ തീര്‍ത്ത് ബാക്കി തുക നല്‍കാമെന്നായിരുന്നു വ്യവസ്ഥ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കാര്‍ ജോമോന് കോഴിക്കോടുള്ള മെട്രോ യൂസഡ് കാര്‍ ഉടമ ബിബീഷിന് 8,25,000 രൂപയ്ക്ക് വിറ്റു. ഇതില്‍നിന്നും ഒരു ലക്ഷം രൂപ അധ്യാപികയ്ക്ക് നല്കി. ബാക്കി ഏഴ് ലക്ഷം രൂപ ലോണ്‍ തിരിച്ചടയ്ക്കാനെന്നു പറഞ്ഞ് വാങ്ങിയെങ്കിലും മൂന്നര ലക്ഷം രൂപ മാത്രമാണ് അടച്ചത്. ധനകാര്യ സ്ഥാപനത്തില്‍നിന്നും ആളെത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം അധ്യാപിക അറിയുന്നത്.
തുടര്‍ന്ന് നാലരലക്ഷത്തോളം രൂപ അടച്ച് ലോണ്‍ ക്ലോസ് ചെയ്യുകയായിരുന്നു.യൂസഡ് കാര്‍ ഷോറൂം ഉടമയും അധ്യാപികയും നല്കിയ പരാതിയിലാണ് ജീമോനെ അറസ്റ്റ് ചെയതത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജീമോന്റ ഭാര്യ അമ്പിളിയും കേസില്‍ പ്രതിയാണന്ന് പൊലീസ് പറഞ്ഞു.