അനധികൃതമായി വിദേശത്തേക്ക് പണമയച്ചതായി കണ്ടെത്തല്‍; ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനി ഷവോമിയുടെ 5551കോടി മരവിപ്പിച്ച് ഇഡി
സ്വന്തം ലേഖകൻ
മുംബൈ: ഫെബ്രുവരി മാസത്തില്‍ വിദേശത്തേക്ക് സംശയാസ്പദമായ പണമിടപാട് നടത്തിയതിന് ചൈനീസ് സ്മാര്‍ട്ഫോണ്‍ ഭീമന് ഷവോമിയുടെ ഇന്ത്യയിലെ നാല് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ഈ അക്കൗണ്ടുകളിലായി 5551.27 കോടി രൂപയാണ് 1999ലെ വിദേശ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമപ്രകാരം ഇ.ഡി പിടിച്ചെടുത്തത്.
കമ്പനിയുടെ ബിസിനസ് രീതികള്‍ ഇന്ത്യന്‍ വിദേശനാണ്യ വിനിമയ നിയമവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുവാന്‍ ഷവോമിയുടെ മുന്‍ ഇന്ത്യന്‍ മേധാവിയെ ഇഡി വിളിച്ചുവരുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇ.ഡി ചൈനീസ് കമ്പനിയുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് മുന്‍ മേധാവി മനോജ് കുമാര്‍ ജെയിനിനെ വിളിച്ചുവരുത്തിയത്.
ഷവോമിയുടെ ഇന്ത്യന്‍ ഘടകത്തെക്കുറിച്ചും കമ്പനിയുടെ കരാര്‍ നിര്‍മ്മാതാക്കളെയും ഇവരുടെ ചൈനയിലെ മാതൃസ്ഥാപനത്തെക്കുറിച്ചും ഇവയുടെ ബിസിനസ് ഘടനയെ കുറിച്ചുമാണ് ഇഡി പരിശോധിക്കുന്നത്. വിപണിയില്‍ 24 ശതമാനം വിഹിതമുളള ഷവോമിയാണ് ഇന്ത്യയില്‍ ഏറ്റവും വില്പനയുളള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ്.